video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamകോട്ടയം വീണ്ടും കോവിഡ് പിടിയിലോ? മാസ്ക് ധരിക്കുന്നവരുടെ എണ്ണത്തിൽ വർധന; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

കോട്ടയം വീണ്ടും കോവിഡ് പിടിയിലോ? മാസ്ക് ധരിക്കുന്നവരുടെ എണ്ണത്തിൽ വർധന; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

Spread the love

കോട്ടയം: വീണ്ടും മാസ്കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയത്തു ആണ്.78 കേസുകളാണ് ഈ മാസം റിപ്പോർട്ടു ചെയ്തത്. ശേഷി കുറഞ്ഞ വൈറസായതിനാൽ രോഗ തീവ്രത കുറവാണ് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.അതെ സമയം മാസ്ക് ധരിക്കുന്നവരുടെ എണ്ണത്തിലും വർധന ഉണ്ട്. വാക്സിനെടുത്തവരെ വീണ്ടും കോവിഡ് ബാധിക്കുന്നതാണ് ആശങ്കക്ക് കാരണം.ദക്ഷിണ പൂർവ്വേശ്യൻ രാജ്യങ്ങളിൽ പടരുന്ന ഒമിക്രോൺ ജെ.എൻ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി.1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം. വൈറസ് ബാധിതർക്ക് പനി ,ജലദോഷം .ശരീര വേദന ഉണ്ടാകുമെങ്കിലും കേരളത്തിൽ 93 ശതമാനം ആളുകളും പ്രതിരോധ വാക്സിൻ എടുത്തിട്ടുള്ളതിനാൽ ആശങ്ക വേണ്ട ഒരാഴ്ചക്കുള്ളിൽ ഭേദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത് .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments