ഭക്ഷണത്തിന് ശേഷമാേ, അതോ മുമ്പോ?; പല്ലുതേയ്ക്കാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് നോക്കാം

Spread the love

ഭൂരിപക്ഷം പേരും രാവിലെ ഉറക്കമുണർന്നാല്‍ ഉടൻ വായ കഴുകുകയും തുടർന്ന് പല്ലുതേയ്ക്കുകയുമാണ് ചെയ്യുന്നത്. അതുകഴിഞ്ഞേ ഒരു തുള്ളി വെള്ളമെങ്കിലും കുടിക്കൂ. എന്നാല്‍ ചിലർ പറയുന്നത് ഇതില്‍ കാര്യമില്ലെന്നും ആഹാരം കഴിച്ചശേഷം മാത്രം പല്ലുതേച്ചാല്‍ മതി എന്നുമാണ്.

എന്നാല്‍, ആരോഗ്യവിദഗ്ദ്ധർ ഇക്കാര്യം തള്ളിക്കളയുകയാണ്. പ്രഭാതഭക്ഷണം കഴിച്ചശേഷം പല്ലുതേയ്ക്കുന്നത് യഥാർത്ഥത്തില്‍ പല്ലുകളെ സ്വയം ഇല്ലാതാക്കുന്നതിന് തുല്യമാണെന്നാണ് അവർ പറയുന്നത്. ആഹാരം കഴിച്ചശേഷം പല്ലുതേയ്ക്കുന്നത് പല്ലിന്റെ ഏറ്റവും പ്രധാന ഘടകമായ ഇനാമലിനെ ഇല്ലാതാക്കുമെന്നാണ് പ്രമുഖ ദന്തഡോക്ടറായ ഡോ ഷാദി മാനൗചെഹ്‌രി പറയുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വായിലുളള സ്വാഭാവിക ബാക്ടീരിയകള്‍ ഭക്ഷണത്തിലെ പഞ്ചസാരയെ നിർവീര്യമാക്കാനുള്ള ആസിഡ് പുറപ്പെടുവിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഭക്ഷണം കഴിഞ്ഞ ഉടൻ ബ്രഷ് ചെയ്യുമ്പോള്‍ ആസിഡ് നിർവീര്യമാവുകയും പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍, ഭക്ഷണം കഴിഞ്ഞ് കുറച്ചുസമയം കഴിഞ്ഞ് ബ്രഷ് ചെയ്യുന്നാണ് നല്ലതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഭക്ഷണം കഴിഞ്ഞ് പല്ലുതേയ്ക്കണമെന്ന് നിർബന്ധമുണ്ടെങ്കില്‍ ആഹാരം കഴിഞ്ഞ് മിനിമം ഒരുമണിക്കൂറെങ്കിലും കഴിഞ്ഞാലേ പല്ലുതേയ്ക്കാവൂ എന്നും അവർ പറയുന്നു.

അത്താഴത്തിനുശേഷം പല്ലുതേയ്ക്കുന്നതിലും സമയം നിർബന്ധമാണ്. രാവിലെ ആഹാരത്തിനു മുമ്പ് പല്ലുതേയ്ക്കുന്നത് വായിലെ മോശം ബാക്ടീരിയകളയും ഭക്ഷണ അവശിഷ്ടങ്ങളെയും നീക്കം ചെയ്യുമെന്നും അവർ പറയുന്നു.

രാവിലെ ഏഴുമണിക്കുമുമ്പ് പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് ടൈപ്പ് 2 പ്രമേഹത്തെ ഇല്ലാതാക്കാൻ കഴിയും. രാവിലെ ഒമ്പതുമണിക്കുശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ ക്ഷണിച്ചുവരുത്തുമെന്നും അവർ മുന്നറിയിപ്പ് നല്‍കുന്നു.