video
play-sharp-fill

Saturday, May 24, 2025
HomeMainഗുരുതരമായ വീഴ്ചയാണ് ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്; സര്‍ക്കാരിനും പിഡബ്ല്യുഡിക്കും ഉത്തരവാദിത്വമുണ്ടെന്ന് ...

ഗുരുതരമായ വീഴ്ചയാണ് ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്; സര്‍ക്കാരിനും പിഡബ്ല്യുഡിക്കും ഉത്തരവാദിത്വമുണ്ടെന്ന് മോൻസ് ജോസഫ് എംഎൽഎ

Spread the love

കോട്ടയം: ഗുരുതരമായ വീഴ്ചയാണ് ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതെന്ന് മുൻ പൊതുമരാമത്ത് മന്ത്രി മോൻസ് ജോസഫ് എംഎല്‍എ.

സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മോൻസ് ജോസഫ് എംഎല്‍എ പറഞ്ഞു.

ദേശീയപാത അതോറിറ്റി കരാറുകാര്‍ക്കെതിരെ അടക്കം നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍, അതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. ദേശീയപാത നിര്‍മാണത്തോടനുബന്ധിച്ച്‌ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇത്രയും പ്രതിസന്ധികളിലൂടെയാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് ജനങ്ങൾക്ക് വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ദേശീയ പാത അതോറിറ്റിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് മാത്രം മുന്നോട്ടുപോകാനാകില്ല. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കില്‍ അത് മനസിലാക്കാം. എന്നാല്‍, കാസര്‍കോട് മുതല്‍ താഴോട്ടുള്ള ജില്ലകളിലടക്കം ഇത്തരം പ്രശ്നങ്ങളുണ്ടാകുകയാണ്.ദേശീയപാത 66ലെ നിര്‍മാണം ശരിയായ രീതിയില്‍ അല്ലെന്നും അപകട സാധ്യതയുണ്ടെന്നും എട്ടുമാസം മുമ്ബ് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

ഇക്കാര്യങ്ങളൊന്നും സര്‍ക്കാരോ പൊതുമരാമത്ത് വകുപ്പോ ഗൗരവത്തിലെടുത്തിട്ടില്ല. കുറ്റമറ്റ രീതിയില്‍ നിര്‍മാണം മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും ഉത്തരവാദിത്വമാണ്. പൊളിയുന്നതിന് മുമ്ബ് വരെ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ യാതൊരു ഉത്തരവാദിത്വം ഇല്ലെന്ന് പറയുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ട്. പിഡബ്ല്യുഡിക്ക് ഒഴിഞ്ഞുമാറാനാകില്ല.നിര്‍മാണത്തിലെ വീഴ്ച ഗൗരവതരമാണെന്നും ഇപ്പോഴത്തെ നടപടികള്‍ മാത്രം പോരെന്നും മോൻസ് ജോസഫ് എംഎല്‍എ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments