video
play-sharp-fill

Saturday, May 24, 2025
HomeMainകേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ കോര്‍പ്പറേഷനില്‍ ജോലി നേടാം; പിജിക്കാര്‍ക്ക് അവസരം; ഉടൻ അപേക്ഷിക്കാം

കേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ കോര്‍പ്പറേഷനില്‍ ജോലി നേടാം; പിജിക്കാര്‍ക്ക് അവസരം; ഉടൻ അപേക്ഷിക്കാം

Spread the love

കോട്ടയം: കേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ, വിപണന, ക്ഷേമ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSPMMWDC) യില്‍ ജോലി നേടാന്‍ അവസരം.

കണ്‍സള്‍ട്ടന്റ് പ്രൊജക്‌ട് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 05ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ, വിപണന, ക്ഷേമ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കണ്‍സള്‍ട്ടന്റ് പ്രൊജക്‌ട് മാനേജര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

പ്രായപരിധി

60 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 31.04.2025 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പിജി.

എംബിഎ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ, പിഎസ് യു കളില്‍ നിന്നോ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന.

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. ശേഷം യോഗ്യരായവരെ ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കി തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ അയക്കുക. അവസാന തീയതി ജൂണ്‍ 05.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments