ഡൽഹി: ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാൻ.
ബുധനാഴ്ച ഒരു വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോഴാണ് പാകിസ്ഥാൻ ഈ നിലപാടെടുത്തതെന്ന് റിപ്പോർട്ട്. ഡല്‍ഹി – ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോള്‍, പൈലറ്റ് ലാഹോർ എയർ ട്രാഫിക് കണ്‍ട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താല്‍ക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി.
അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു.
എന്നാല്‍ ഈ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍, ആകാശച്ചുഴി ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പൈലറ്റ് അപായസൂചന നല്‍കി. തുടർന്ന് ലാഹോർ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു.