കുട്ടിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; കുട്ടിയിൽ നിന്നും തന്നെ അകറ്റി;ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തി; പീഡിപ്പിച്ച സംഭവം താൻ അറിഞ്ഞിട്ടില്ലെന്ന് അമ്മയുടെ മൊഴി

Spread the love

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക മൊഴി പുറത്ത്.കുട്ടിയെ കൊല്ലാൻ കാരണം ഭർത്താവിന്റെ കുടുംബം തന്നെയാണെന്ന് യുവതി മൊഴി നൽകി. കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, താൻ അറിഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ മൊഴി. അതേസമയം, ചോദ്യം ചെയ്യൽ ഇന്നും തുടരും.

video
play-sharp-fill