സ്കൂട്ടർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല, നിർത്തിയിട്ട് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഇനി ഹെല്‍മറ്റ് ധരിക്കണം; സെൻ്റര്‍ സ്റ്റാൻ്റില്‍ നിര്‍ത്തി കിക്കര്‍ അടിച്ച്‌ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ആക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് ഹെല്‍മെറ്റില്ലാത്തതിനാല്‍ 500 രൂപ പിഴ

Spread the love

കോഴിക്കോട്: ഇനി സെൻ്റർ സ്റ്റാൻ്റില്‍ നിർത്തി കിക്കർ അടിച്ച്‌ സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെല്‍മറ്റ് ധരിക്കണം.

താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം തിയതി പാനൂരില്‍ പോയിരുന്നു. ഇടക്ക് വെച്ച്‌ സ്കൂട്ടർ ഓഫായി, എത്ര ശ്രമിച്ചിട്ടും സെല്‍ഫ് സ്റ്റാർട്ട് ആക്കാൻ സാധിച്ചില്ല, തുടർന്ന് ഹെല്‍മെറ്റ് ഊരി താഴെ വെച്ച്‌ സ്കൂട്ടർ സെൻ്റർ സ്റ്റാന്‍റിലാക്കി കിക്കർ അടിക്കാർ തുടങ്ങി.

ഈ സമയം അതുവഴി പോയ പാനൂർ പോലീസ് ഒരു ഫോട്ടോയെടുത്തു, എന്തിനെന്ന് അറിയാതെ സുബൈർ അവരെ നോക്കി ചിരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തു നിന്നും സുബൈറും പോയി പൊലീസും പോയി. ഇന്ന് സ്കൂട്ടറിൻ്റെ ഇൻഷ്യൂർ അടിക്കാൻ പോയ സമയത്താണ് ഹൈല്‍മെറ്റ് ഇല്ലാത്തതിന് ഫൈൻ കുടുങ്ങിയ ചലാൻ ശ്രദ്ധയില്‍പ്പെട്ടത്.