video
play-sharp-fill

Friday, May 23, 2025
HomeMainസർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം;മെഡിസെപ്പ് വമ്പന്‍ മാറ്റത്തിന് ഒരുങ്ങുന്നു;പദ്ധതിയിൽ നിന്ന് പിന്മാറാൻ ജീവനക്കാർക്കും പെൻഷൻകാർക്കും അവസരം

സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം;മെഡിസെപ്പ് വമ്പന്‍ മാറ്റത്തിന് ഒരുങ്ങുന്നു;പദ്ധതിയിൽ നിന്ന് പിന്മാറാൻ ജീവനക്കാർക്കും പെൻഷൻകാർക്കും അവസരം

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് മാറ്റത്തിന് ഒരുങ്ങുന്നു. 3 വർഷ കാലാവധിയിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് നൽകിയ കരാർ ജൂണിൽ അവസാനിക്കും.ജീവനക്കാർക്ക് പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ ഓപ്ഷന്‍ നല്‍കാം.മെഡിസെപ്പ് സമഗ്രമായി പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനം. പദ്ധതിക്ക് ബഡ്ജറ്റിൽ പണം വകയിരുത്തിയിരുന്നത് ഒഴിവാക്കി. ജീവനക്കാരിൽ നിന്ന് 6000 രൂപ പ്രതിവർഷം ഈടാക്കുന്ന പദ്ധതിയിൽ സർക്കാരിന് 322 കോടി രൂപയുടെ നേട്ടമുണ്ടാകുന്നു.പുതിയ കരാറുണ്ടാക്കുമ്പോൾ പ്രതിമാസ പ്രീമിയം അമ്പത് ശതമാനം വർദ്ധിപ്പിച്ച് 750 രൂപയാക്കണമെന്നാണ് ശുപാർശ. ചികിത്സാ ആനുകൂല്യം മൂന്നു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി വർദ്ധിപ്പിച്ചേക്കും. ഒരു കുടുംബത്തിൽ ഒന്നിലേറെ സർക്കാർ ജീവനക്കാരുണ്ടെങ്കിലും ഒരാളിൽ നിന്നു മാത്രം പ്രീമിയം ഈടാക്കണമെന്ന ആവശ്യം നടപ്പാക്കിയേക്കും.

മികച്ച സ്പെഷ്യലിസ്റ്റ് ആശുപത്രികളെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിലവിലെ വ്യവസ്ഥകളിൽ ആവശ്യമായ മാറ്റം വരുത്തും. കരാറുകാരായ ഓറിയന്റൽ ഇൻഷ്വറൻസുമായി ആലോചിച്ചായിരിക്കും അന്തിമമായി തീരുമാനിക്കുക.

സർക്കാർ നിശ്ചയിച്ചതിലുമേറെ പണം വാങ്ങുന്നതടക്കം സർക്കാരിന് മെഡിസെപ്പ് നടത്തിപ്പിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. അധികം പണം കൈപ്പറ്റുന്ന ആശുപത്രികളെ സസ്പെൻഡ് ചെയ്യും. ആശുപത്രികൾക്കുള്ള കുടിശിക ഉടൻ നൽകും. മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിൽ മാത്രമാക്കിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അധിക ഫണ്ട് അനുവദിക്കും. മെഡിസെപ്പിൽ സഹകരണ ആശുപത്രികളെ ഉൾപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. 11.15 ലക്ഷം അംഗങ്ങളുണ്ട്. 803 കോടി ഇൻഷ്വറൻസ് വിഹിതം കമ്പനിക്ക് കൈമാറിയിട്ടുണ്ട്. 2.93 ലക്ഷം പേർക്ക് 742.46 കോടിയുടെ ചികിത്സ ലഭ്യമാക്കി. 1932 അവയവമാറ്റ ശസ്ത്രക്രിയകൾക്കായി 38.78 കോടി ചെലവിട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments