യുവതക്കായി കൈകോർക്കാം; ലഹരിക്കെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ യുവജന സംഗമം സംഘടിപ്പിച്ചു

Spread the love

കോട്ടയം:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ “യുവതക്കായി കൈകോർക്കാം” യുവജന സംഗമം സംഘടിപ്പിച്ചു.കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഉത്ഘാടനം ചെയ്തു.കെപിഒഎ ജില്ലാ പ്രസിഡന്റ് ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിംകുമാർ കെ.സി സ്വാഗതവും അജി കെ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.എസ്.ഐ മുഹമ്മദ്‌ ഷഫീക് മോഡറേറ്റ് ചെയ്തു. സാമൂഹിക, ശാസ്ത്ര, നിയമ മേഖലകളിലെ പ്രമുഖർ സംവദിച്ചു.ഡോ. ശ്രീജിത്ത്‌ കെ.കെ,ജോജി കൂട്ടുമ്മേൽ, പ്രേംജി കെ നായർ, ലീഗൽ സെൽ എസ്.ഐ ഗോപകുമാർ എന്നിവർ ചോദ്യങ്ങൾക്ക് മറുപടി നൽകി.കോട്ടയം ദർശന അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 250 ൽ പരം യുവതീ യുവാക്കൾ പങ്കെടുത്തു.

video
play-sharp-fill