മലപ്പുറത്ത് കടുവയുടെ സാന്നിധ്യം; ഒറ്റയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കണം: ജാഗ്രത വേണമെന്ന് വനം വകുപ്പ്

Spread the love

മലപ്പുറം: മലപ്പുറം കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞള്‍പ്പാറ, മദാരികുണ്ട്, സുല്‍ത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കർ, 50 ഏക്കർ പാന്ത്ര മുതലായ ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ആളുകള്‍ പരമാവധി ജാഗ്രത പുലർത്തണമെന്ന് വനം‌ വകുപ്പ് അറിയിപ്പ്.

video
play-sharp-fill

രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു.

കടുവയെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പൊതുജനങ്ങള്‍ ദയവായി സഹകരിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group