അയ്മനം :
അയ്മനം ഗ്രാമപഞ്ചായത്ത് 17-ാംവാർഡിൽ 56-ാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന അംഗൻവാടിക്കാണ് പുതിയ കെട്ടിടം ലഭിച്ചത്.
ഇതിനായി അഞ്ച് സെന്റ് സ്ഥലവും, പുതിയ കെട്ടിട നിർമ്മാണത്തിന് പത്തുലക്ഷം രൂപയും നൽകിയ ജോസഫ് പുതിയിടത്തുശ്ശേരിയെ മന്ത്രി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വിഹിതമായ 12 ലക്ഷം രൂപയും ചേർത്താണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ സുനിത അഭിഷേക് സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേമംസാഗർ മുഖ്യപ്രഭാഷണവും നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കരിമഠം, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ വാസു, ആക്ടിംഗ് പഞ്ചായത്ത് സെക്രട്ടറി മധു ഡി,
സി.ഡി.പി.ഒ ആശ റാണി, ഐ.സി.സി.എസ് സൂപ്പർവൈസർ നീതു കെ എം, സി ഡി എസ് ചെയർപേഴ്സൺ രത്നകുമാരി, അംഗൻവാടി ടീച്ചർ ശകുന്തള എന്നിവർ പ്രസംഗിച്ചു.