video
play-sharp-fill

Friday, May 23, 2025
HomeMainദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകം; മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയേറെ; മാലിന്യ നിക്ഷേപം...

ദേശീയപാതയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകം; മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയേറെ; മാലിന്യ നിക്ഷേപം തടയാൻ കർശന നടപടി വേണമെന്ന് നാട്ടുകാർ

Spread the love

കോട്ടയം: ദേശീയപാതയോരങ്ങളില്‍ മാലിന്യം കൊണ്ടു തള്ളുന്നത് ഇപ്പോൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കൊല്ലം-ദിണ്ടിഗല്‍ ദേശീയപാതയില്‍ കുന്നുംഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ, പഴകിയ ഭക്ഷണവസ്തുക്കൾ, ഗൃഹമാലിന്യങ്ങൾ തുടങ്ങിയവ ചാക്കുകളിൽ നിറച്ച് അനധികൃതമായി തള്ളുന്നത്.

മുൻപ് ഈ ഭാഗങ്ങളിൽ മൃഗങ്ങളുടെ മാംസാവിഷ്ടങ്ങളുള്‍പ്പെടെ തള്ളുന്നതു പതിവായിരുന്നു. അധികൃതർ കാട് വെട്ടിത്തെളിച്ചതോടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ രാത്രികാലങ്ങളിലാണ് ആളുകൾ മാലിന്യം കൊണ്ട് നിക്ഷേപിക്കുന്നത്.

കാഞ്ഞിരപ്പള്ളി-എരുമേലി, കാഞ്ഞിരപ്പള്ളി- തമ്പലക്കാട് റോഡുകളുടെ ഇരുവശവും സമാനമായ അവസ്ഥ തന്നെയാണ്. മഴക്കാലം ആരംഭിച്ചതോടെ റോഡരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം അനധികൃത നിക്ഷേപങ്ങൾ തടയാൻ കർശന നടപടികൾ വേണമെന്നും ഇല്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാവുമെന്നുമാണ് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments