
വളരെ തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് ഇന്ന് നമ്മൾ കടന്നുപോകുന്നത്. ഇന്ന് ആർക്കാണ് വീട്ടിൽ പഴവും പച്ചക്കറിയുമൊക്കെ നട്ടുവളർത്താൻ നേരമുള്ളത്?, അതിനാൽ തന്നെ കൂടുതല്‍പ്പേരും ഭക്ഷണത്തിനായി പഴങ്ങളും പച്ചക്കറികളും കടകളില്‍ നിന്നാണ് വാങ്ങാറുള്ളത്.
ഇത്തരത്തില്‍ കടകളില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ അതില്‍ സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും അല്ലേ എന്നാല്‍ ആ സ്റ്റിക്കറില്‍ എന്താണുള്ളതെന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ?
ഇവ ഭംഗിക്കായി ഒട്ടിച്ചുവച്ചിരിക്കുന്ന സ്റ്റിക്കറുകള്‍ അല്ല, മറിച്ച് പഴങ്ങള്‍ എങ്ങനെയാണ് വളർത്തിയെടുത്തത് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. പഴങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകളെ “ഫ്രൂട്ട് സ്റ്റിക്കർ കോഡ്” എന്നാണ് പറയുന്നത്. “പ്രൈസ് ലുക്ക് അപ്പ് കോഡ്” എന്നും. പറയാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിച്ച് കൃഷി ചെയ്തതെന്നാണ് സ്റ്റിക്കറിലെ നാലില്‍ തുടങ്ങുന്ന നാലക്ക കോഡ് സൂചിപ്പിക്കുന്നത്. മൂന്നില്‍ തുടങ്ങി അഞ്ച് അക്കമുള്ള കോഡ് ആണെങ്കില്‍ അത് റേഡിയേഷന് വിധേയമായ പഴങ്ങളാണ്. അഞ്ച് അക്കങ്ങളുള്ള സ്റ്റിക്കറുകള്‍ പഴം ജനിതകമാറ്റം വരുത്തിയതാണെന്ന സൂചന നല്‍കുന്നു. ജനിതകമാറ്റം വരുത്തിയ പഴങ്ങള്‍ക്ക് എട്ട് എന്ന സംഖ്യയില്‍ തുടങ്ങുന്ന കോഡുകളായിരിക്കും ഉണ്ടാവുക. ഒമ്പതിൽ തുടങ്ങുന്ന അഞ്ച് അക്ക കോഡുകളുള്ള പഴങ്ങള്‍ ജൈവരീതിയില്‍ വളർത്തിയതാണെന്നും സൂചിപ്പിക്കുന്നു.
ആറില്‍ തുടങ്ങി നാലക്കമുള്ള കോഡ് നല്‍കുന്നത് മുറിച്ചുവച്ചിരിക്കുന്ന പഴങ്ങള്‍ക്കാണ്. പഴത്തിന്റെ പുറം തൊലിയിലെ കറുത്ത പാടുകളും രാസവസ്തുക്കള്‍ പ്രയോഗിച്ചതിന്റെ സൂചനയാണ്. അതിനാല്‍ തന്നെ ഇനി സ്റ്റിക്കറുകളെ നിസ്സാരക്കാരനായി കാണരുത്, മുകളിൽ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കി പഴങ്ങള്‍ തിരഞ്ഞെടുക്കാം
.