video
play-sharp-fill

Thursday, May 22, 2025
HomeCrimeസ്വർണ്ണം വിൽക്കാൻ തടഞ്ഞതിന് മർദ്ദനം, യൂട്യൂബിലൂടെ അപമാനിച്ചു', സഹോദരിയുടെ പരാതിയിൽ വ്ലോഗർക്കെതിരെ കേസ്; ദേഹോപദ്രവം ഏൽപ്പിക്കൽ,...

സ്വർണ്ണം വിൽക്കാൻ തടഞ്ഞതിന് മർദ്ദനം, യൂട്യൂബിലൂടെ അപമാനിച്ചു’, സഹോദരിയുടെ പരാതിയിൽ വ്ലോഗർക്കെതിരെ കേസ്; ദേഹോപദ്രവം ഏൽപ്പിക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ, അപകീർത്തിപ്പെടുത്താൻ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്

Spread the love

ആലപ്പുഴ: സഹോദരിയെ മർദ്ദിച്ചെന്ന പരാതിിൽ ആലപ്പുഴ സ്വദേശിയായ യൂട്യൂബ് വ്ലോഗർക്കെതിരെ പൊലീസ് കേസെടുത്തു.

സ്വർണാഭരണങ്ങൾ നൽകാത്തതിന്റെ പേരിൽ സഹോദരിയെ മർദ്ദിച്ചെന്ന പരാതിയിലാണ് മണ്ണഞ്ചേരി തിരുവാതിര വീട്ടിൽ താമസിച്ചുവരുന്ന കുതിരപ്പന്തി പുത്തൻവീട്ടിൽ ഗ്രീൻഹൗസ് രോഹിത്തിന്(27) എതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തത്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് എന്ന യൂട്യൂബ് ചാനലിന് ഉടമയാണ് രോഹിത്ത്.

സഹോദരിയായ റോഷ്നിക്ക് അച്ഛൻ നൽകിയ സ്വ‌ർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം.  സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതി.

കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്.

രോഹിതിനെതിരെ ദേഹോപദ്രവം ഏല്പിക്കൽ, ഗുരുതരമായി പരുക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കുടുംബ വഴക്കിന് പിന്നാലെ അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ   ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ് എന്ന യുട്യൂബ് ചാനൽ വഴിയും മറ്റ് സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും രോഹിത്ത് പ്രചരിപ്പിച്ച് അപകീ‌ർത്തിപ്പെടുത്തിയിരുന്നു.

ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയർന്നു. സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇരുകൂട്ടരും തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് കേസെടുത്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments