കോട്ടയം :ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.വിവരസാങ്കേതികയുടെ വിപ്ലവത്തിന് ഭാരതത്തിൽ തുടക്കം കുറിച്ചത് രാജീവ് ഗാന്ധി ആയിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ത്രിതലപഞ്ചായത്തുകളിലെ വനിതാ സംവരണം , പഞ്ചായത്തീരാജ് നഗര പാലികാ ബിൽ ഇതെല്ലാം ഉൾപ്പെടെ സമാനതകൾ ഇല്ലാത്ത നിയമപരിഷ്കാരങ്ങളാണ് രാജീവ് ഗാന്ധി ഭാരതത്തിൽ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു .ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ . ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി ജോസഫ് ,കുര്യൻ ജോയ്, കുഞ്ഞ് ഇല്ലംപള്ളി , റ്റിഡി പ്രദീപ്കുമാർ ,സുധാ കുര്യൻ, മോഹൻകെനായർ, ജി.ഗോപകുമാർ, ജെയ്ജി പാലക്കലോടി , എൻ.ജയചന്ദ്രൻ ,എസ്. രാജീവ്, ഗൗരി ശങ്കർ ,മഞ്ജു എം ചന്ദ്രൻ, യൂജിൻ തോമസ്സ് എന്നിവർ പ്രസംഗിച്ചു. രാജീവ് ഗാന്ധിയുടെ 34-) മത്തെ രക്തസാക്ഷി ദിനം കോട്ടയം ജില്ലയിൽ ഡിസിസിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു . ജില്ലയിലെ 83 മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രാജിവ് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടന്നതായി നാട്ടകം സുരേഷ് അറിയിച്ചു.