video
play-sharp-fill

Thursday, May 22, 2025
HomeEducation newsപ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചില്ലേ; സപ്ലിമെന്ററി ഘട്ടത്തിൽ അവസരം; ട്രയൽ അലോട്മെന്റ് 24ന്

പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചില്ലേ; സപ്ലിമെന്ററി ഘട്ടത്തിൽ അവസരം; ട്രയൽ അലോട്മെന്റ് 24ന്

Spread the love

തിരുവനന്തപുരം:ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ അവസരം.പ്ലസ് വൺ പ്രവേശനത്തിന് മുഖ്യ ഘട്ടത്തിലേക്ക് അപേക്ഷിച്ചത് 4,61,940 പേർ. ഇതിൽ 4,29,494 പേർ എസ്എസ്എൽസി ജയിച്ചവരാണ്. സിബിഎസ്ഇയിൽ നിന്ന് 23,031 പേരും ഐസിഎസ്ഇയിൽ നിന്ന് 2300 പേരും മറ്റു സിലബസിലുള്ള 7115 പേരും അപേക്ഷിച്ചിട്ടുണ്ട്. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ തന്നെ; 82,236 പേർ. കുറവ് വയനാട്ടിലും; 12131. മറ്റു ജില്ലകളിലെ അപേക്ഷകർ ഇങ്ങനെ. തിരുവനന്തപുരം–33750, കൊല്ലം–31345, പത്തനംതിട്ട–13170, ആലപ്പുഴ–24463, കോട്ടയം–21774, ഇടുക്കി–12555, എറണാകുളം–38480, തൃശൂർ–40328, പാലക്കാട്–45781, കോഴിക്കോട്–48056, കണ്ണൂർ–37865, കാസർകോട്–20,006.ട്രയൽ അലോട്മെന്റ് 24ന് പ്രസിദ്ധീകരിക്കും. ജൂൺ 2,10,16 തീയതികളിലാണ് മുഖ്യ ഘട്ടത്തിലെ 3 അലോട്മെന്റുകൾ. മുഖ്യഘട്ട പ്രവേശനത്തിനു ശേഷം ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. തുടർന്ന് സപ്ലിമെന്ററി അലോട്മെന്റുകൾ നടത്തി ജൂലൈ 23ന് പ്രവേശനം പൂർത്തിയാക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാനാകും. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയവരേക്കാൾ(4,24,583) അയ്യായിരത്തോളം പേരാണ് ആ വിഭാഗത്തിൽ നിന്നു പ്ലസ്‌വണിന് അപേക്ഷിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments