കോട്ടയം: പ്ലസ്ടുവും ബിരുദവും കഴിഞ്ഞവർക്കു വിദേശത്തുള്ള തൊഴിലധിഷ്ഠിത കോഴ്സുകളും ജോലി സാധ്യതകളും മനസ്സിലാക്കാൻ മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം നാളെയും 22നും കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. …
പ്രവേശനം സൗജന്യം. പ്രദർശനസമയം രാവിലെ 10.30 മുതൽ രാത്രി 7 വരെ. വിദേശ വിദ്യാഭ്യാസരംഗത്തെ പ്രമുഖ കൺസൽറ്റൻസി സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. …
കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന കോളജുകളിലെ കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഏവിയേഷൻ, ഹോട്ടൽ മാനേജ്മെന്റ്, കൊമേഴ്സ്, നിയമം, ഫാഷൻ, ബയോ ടെക്നോളജി, ടൂറിസം, റോബട്ടിക്സ്, ലോജിസ്റ്റിക്, നഴ്സിങ് തുടങ്ങിയ കോഴ്സുകളെക്കുറിച്ച് അറിയാനും വിദഗ്ധരോടു സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദർശനം കാണാനെത്തുന്നവരിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന 300 പേർക്കു മനോരമ ഇയർ ബുക്ക് സൗജന്യം. കൂടാതെ, പ്രദർശനം കാണാനെത്തുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു സമ്മാനങ്ങളുമുണ്ട്….
ദിവസവും സെമിനാറുകൾ
നാളെ വൈകിട്ട് 4: കഥ പറച്ചിലിന്റെ ഭാവി, വെർച്വൽ പ്രൊഡക്‌ഷൻ, ഇമേഴ്‌സീവ് റിയാലിറ്റി – അഹല്യ യൂണിവേഴ്സിറ്റി നാളെ വൈകിട്ട് 5.30: ന്യൂ ജനറേഷൻ കോഴ്സുകളും ജോലി സാധ്യതകളും – പി.എൽ.ജോമി 22നു …
വൈകിട്ട് 3.30: സ്റ്റെം എഐ, ഭാവി, ജോലി സാധ്യതകൾ – യുണീക് വേൾഡ് റോബട്ടിക്സ്…