എറണാകുളം: തിരുവാങ്കുളത്തെ മൂന്ന് വയസുകാരി കല്യാണിയുടെ കൊലപാതകത്തില്‍ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്യാണിയെ പാലത്തിനു മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിനോട് സമ്മതിച്ചു.
സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് കുടുംബം പറയുന്നു. അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കല്യാണിയുടെ പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കി വൈകിട്ട് നാല് മണിക്കായിരുന്നു സംസ്കാരം.
കല്യാണിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ കുടുംബപ്രശ്നങ്ങളാണെന്ന സന്ധ്യയുടെയും കുടുംബത്തിന്റെയും വാദം തള്ളുകയാണ് ഭർത്താവ്. സന്ധ്യയുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് സുഭാഷ് പറഞ്ഞു. സന്ധ്യ മുൻപും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും മൂത്തക്കുട്ടി 24നോട് പറഞ്ഞു. സന്ധ്യക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ബന്ധുക്കളും പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ധ്യയുടെ പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആയില്‍ക്കാർ പറയുന്നു. സന്ധ്യയെ രണ്ട് മാസം മുൻപ് കൗണ്‍സിലിംഗ് നടത്തിയിരുന്നുവെന്ന് വാർഡ് മെമ്ബർ ബീന ജോസ് പറഞ്ഞു. ഇതിനിടെ ഭർത്താവ് സുഭാഷ് മദ്യപിച്ച് എത്തി മർദിക്കുമായിരുന്നുവെന്ന് സന്ധ്യയുടെ അമ്മ ആരോപിച്ചു.