- നൂറ്റാണ്ടുകളായി തലമുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശിരോചർമ്മത്തിൻ്റെ ആരോഗ്യ മെച്ചപ്പെടുത്തിനുമുള്ള പ്രകൃതിദത്ത മരുന്നാണ് വെളുത്തുള്ളി.വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫർ എന്ന സംയുക്തം ശിരോചർമ്മത്തിലേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തി മുടി വളർച്ച ഉത്തേജിപ്പിക്കുകയും ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ മുടി നരയ്ക്കുന്ന സാഹചര്യം ഇല്ലാതാക്കും.
അകാല നര അകറ്റാൻ പായ്ക്കറ്റ് ഡൈ ഉപയോഗിക്കുന്നവർ ഇനി വെളുത്തുള്ളി ഉപയോഗിച്ച് നോക്കൂ. വീട്ടില്‍ തന്നെ പ്രകൃതിദത്തമായ ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം എന്ന്ത നോക്കാം.
ആവശ്യ മായവ
-വെളുത്തുള്ളി- 4 അല്ലി

Whatsapp Group 1 | Whatsapp Group 2 |Telegram Group
-ഒലിവ് എണ്ണ- 1/4 കപ്പ്-
-മൈലാഞ്ചിപ്പൊടി- 1 ടേബിള്‍സ്പൂണ്‍
-നെല്ലിപ്പൊടി- 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കി ഉപയോഗിക്കേണ്ട രീതി :-
ആദ്യം വെളുത്തുള്ളി ചതച്ചെടുക്കുക ശേഷം അതിലേയ്ക്ക് കാല്‍ കപ്പ് ഒലിവ് എണ്ണ ഒഴിക്കാം. ഇത് ഒരു രാത്രി മുഴുവൻ അടച്ചു സൂക്ഷിക്കുക. വെളുത്തുള്ളിയിലെ പോഷകങ്ങള്‍ എണ്ണയിലേയ്ക്ക് ചേരാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. . പിറ്റേ ദിവസം എണ്ണ അരിച്ചെടുത്ത് ഇതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ മൈലാഞ്ചിപ്പൊടിയും ഒരു ടേബിള്‍സ്പൂണ്‍ നെല്ലിക്കപ്പൊടിയും ചേർത്തിളക്കി നല്ല രീതിയിൽ യോജിപ്പിക്കുക ശേഷം എണ്ണ മയം ഇല്ലാത്ത മുടിയിൽ ഈ മിശ്രിതം പുരട്ടാം. രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ ഷാമ്ബൂ ഉപയോഗിക്കാതെ കഴുകി കളയാം.