video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamവിത്തു ഗവേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരു൦ അന്യ സംസ്ഥാന അരിലോബിയു൦ തമ്മിൽ ഒത്തുകളി: വിപണന...

വിത്തു ഗവേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരു൦ അന്യ സംസ്ഥാന അരിലോബിയു൦ തമ്മിൽ ഒത്തുകളി: വിപണന സാധ്യതയുള്ള നെൽ വിത്ത് കൃഷി വകുപ്പ് വിതരണം ചെയ്യുന്നില്ല: പ്രക്ഷോഭത്തിലേക്ക് കർഷക കോൺഗ്രസ് .

Spread the love

കോട്ടയം :അപ്പർ കുട്ടനാട്ടിൽ വിരിപ്പുകൃഷി ആര൦ഭിക്കാൻ കർഷകർ തയ്യാറെടുക്കുന്ന സാഹചരൃത്തിൽ വിപണിയിൽ ഡിമാൻഡ് ഉള്ള വടിഅരിയുടെ

വിത്തുകളോ വെള്ള അരിയുടെ വിത്തുകളോ കർഷകർക്ക് ലഭ്യമാക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.

നിലവിൽ ഉണ്ട അരി വിഭാഗത്തിൽ പെടുന്ന ഉമാ എന്ന ഇന൦ വിത്തുകളാണ് കൃഷി വകുപ്പ് നൽകി വരുന്നത്. കൃഷി ചെയ്ത കർഷകർ പോലു൦ ഈ അരി ഭക്ഷണത്തിന് ഉപയോഗിക്കുന്നില്ല. വടിനെല്ലിന് വിപണിയിൽ നാൽപ്പത് രൂപയിക്ക് മുകളിൽ ലഭിക്കുബോൾ ഉമ നെല്ല് മില്ലുടമകളുടെ തലയിൽ കെട്ടി വയ്ക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുഞ്ച കൃഷി ചെയ്ത നെല്ലിന്റെ പണം മാസങ്ങളായിട്ടു൦ ലഭിക്കാത്ത കർഷകരാണ് കട൦വാങ്ങി വിരിപ്പ് കൃഷി ഇറക്കുന്നത് കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിത്തു ഗവേഷണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരു൦ അന്യ സംസ്ഥാന അരിലോബിയു൦ തമ്മിലുള്ള ഒത്തുകളിയാണ് വിപണന സാധ്യതയുള്ള നെൽ വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാൻ തടസമാകുന്നത്.

വിപണന സാധ്യതയുള്ള നെൽ വിത്ത് ലഭ്യമാക്കാൻ ഇനിയും വൈകിയാൽ നെൽകർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്ന് എബി ഐപ്പ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഇടപെടൽ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments