പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഒരു സ്കൂട്ടറിൽ; ചെന്ന് പെട്ടത് മന്ത്രിയുടെ മുൻപിൽ; ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം

Spread the love

കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത നാലുപേരടങ്ങുന്ന കുട്ടിസംഘം ചെന്നുപെട്ടത് ഗതാഗത മന്ത്രിയുടെ മുൻപില്‍. സംഭവം നേരിൽ കണ്ട മന്ത്രി ഉടനെ തന്നെ ഉടമയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നിർദേശവും നല്‍കി.

കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി പത്തനാപുരത്ത് എത്തിയതായിരുന്നു മന്ത്രി. ആ സമയത്താണ് പ്രായപൂർത്തിയാകാത്ത നാല് കുട്ടികള്‍ ഒരു സ്കൂട്ടറില്‍ വരുന്നത് മന്ത്രി കാണുന്നത്.

മന്ത്രി കുട്ടികളോട് സംസാരിച്ചതിനുശേഷം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് “സി.ഐ വിളിച്ച്‌ പറയ്, ഉടമയാരാണെന്ന് കണ്ടുപിടിച്ച്‌ ആർ.ടി.ഒ ഓഫിസില്‍ പറഞ്ഞ് ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ, 18 വയസുപോലും ആയിട്ടില്ല. വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം. ഹെല്‍മറ്റുമില്ല. ലൈസൻസുമില്ല. ഉടമസ്ഥൻ വരട്ടേ.’ -മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group