കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ കൂടുതലായും വിദേശ രാജ്യങ്ങളായ സിങ്കപ്പൂരിലും ഹോങ്കോങ്ങിലും പടരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികളുടെ യോഗം ചേർന്നു.
നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകള്‍ 257 ആണ്. കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് കണ്ടെത്തൽ
രാജ്യത്ത് നിലവിലെ നിരീക്ഷണ സംവിധാനങ്ങള്‍ പര്യാപ്തമാണെന്നും യോഗം വിലയിരുത്തി. ജാഗ്രത തുടരുകയാണെന്നും നിരീക്ഷണം ശക്തമാക്കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പില്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിംഗപ്പൂരില്‍ മെയ് 3 ന് അവസാനിച്ച ആഴ്ചയില്‍ 14200 കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയ് 10 ന് കേസുകളില്‍ 13.66 ശതമാനം വർധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്ബ് ഇത് 6.21 ശതമാനമായിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തുവിട്ടിട്ടില്ല.
പനി, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ഓക്കാനം, ഛർദ്ദി, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, കണ്ണിലെ ചുവപ്പ് ഇവയൊക്കെയാണ് കോവിഡ് രോഗ ലക്ഷങ്ങൾ. എന്നാല്‍ ഇവയുണ്ടെന്ന് കരുതി അത് കൊവിഡ് ആയിരിക്കണമെന്നില്ല, നിർബന്ധമായും വൈദ്യ സഹായം തേടുക. കൃത്യമായ പരിശോധനകള്‍ നടത്തുക. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശങ്ങള്‍ പാലിക്കുക.