video
play-sharp-fill

Tuesday, May 20, 2025
HomeMainമീനുമായി വന്ന മിനി ടെമ്പോ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ മറ്റൊരു സ്കൂട്ടറിലിടിച്ചു; ആലപ്പുഴ എടത്വയിൽ യുവാവിന് ദാരുണാന്ത്യം

മീനുമായി വന്ന മിനി ടെമ്പോ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ മറ്റൊരു സ്കൂട്ടറിലിടിച്ചു; ആലപ്പുഴ എടത്വയിൽ യുവാവിന് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

എടത്വാ സ്വദേശി രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് വെച്ചാണ് അപകടം ഉണ്ടായത്.

അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ തല തകർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹോസ്പിറ്റൽ ട്രെയിനർ ആണ് രോഹിത്.

പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments