വയനാട്: വയനാടിനെ വിറപ്പിച്ച് വീണ്ടും പുലിയുടെ സാന്നിധ്യം. വയനാട് മൂപ്പൈനാട് വാളത്തൂർ പ്രദേശത്താണ് പുലി ഇറങ്ങിയത്. സിസിടിവിയിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ജനവാസ മേഖലയ്ക്ക് അടുത്താണ് പുലിയെ കണ്ടെത്തിയത്. സിസിടിവിയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഒരിടത്ത് സ്ഥാപിച്ച സിസിടിവിയിൽ നിന്ന് മാത്രം അല്ല പലയിടങ്ങളിൽ സ്ഥാപിക്കപ്പെട്ട സിസിടിവിയിൽ നിന്നും പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചു. രാത്രിയെന്നോ പകലൊന്നും ഇല്ലാതെ പുലി സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group