അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള സ്ഥലംമാറ്റം ഭരണഘടനാ വിരുദ്ധം; നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

Spread the love

ചെന്നൈ: ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിന്‍റെ  ആവശ്യങ്ങളോ കണക്കിലെടുക്കാതെയുള്ള സ്ഥലംമാറ്റങ്ങൾ ഭരണഘടനാവിരുദ്ധം എന്ന് മദ്രാസ് ഹൈക്കോടതി.

video
play-sharp-fill

സ്ഥലംമാറ്റങ്ങൾ യാന്ത്രികമായി നടപ്പാക്കരുതെന്നും,അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള നടപടികൾ,  ഭരണഘടനയുടെ 21ആം അനുച്ഛേദം ഉറപ്പ് നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ  ലംഘനം ആണെന്നും കോടതി ഉത്തരവിട്ടു.

യൂണിയൻ ബാങ്കിന്‍റെ  സ്ഥലംമാറ്റ സർക്കുലറിനെതിരെ ജീവനക്കാരുടെ സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ഓഫീസിലേക്കുള്ള മാറ്റത്തിന്  കുറഞ്ഞത് 20 ദിവസത്തെ സാവകാശം നൽകണം.മക്കളുടെ പഠനം സുപ്രധാന ഘട്ടത്തിൽ എങ്കിൽ സ്ഥലംമാറ്റം ഒഴിവാക്കാൻ ശ്രമിക്കണം.

ഭരണപരമായ ആവശ്യങ്ങളും ജീവനക്കാരുടെ ക്ഷേമവും ഒരുപോലെ കണക്കിലെടുത്താകണം തീരുമാനങ്ങളെന്നും കോടതി ഉത്തരവിട്ടു