video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayamകേരളത്തിലെ മികച്ച ഭൂമിത്ര സേനയ്ക്കുള്ള അവാർഡ് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്.

കേരളത്തിലെ മികച്ച ഭൂമിത്ര സേനയ്ക്കുള്ള അവാർഡ് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്.

Spread the love

കുമരകം : കേരളത്തിലെ മികച്ച ഭൂമിത്ര സേനയ്ക്കുള്ള അവാർഡ് ( സെൻട്രൽ സോൺ )കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്.

കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭൂമിത്രസേന ക്ലബ്ബിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ളതാണ് അവാർഡ് പ്രഖ്യാപനം.

കുമരകം ജനതയ്ക്ക് ഏറെ അഭിമാനകരമായി മാറിയിട്ടുള്ള ഈ അവാർഡ് പ്രഖ്യാപനം സ്കൂളിന്റെ മികവ് സമൂഹത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചറിവുണ്ടാക്കിയിരിക്കുകയാണെന്നും മികച്ച കഴിവ് തെളിയിച്ച അധ്യാപക അനധ്യാപക യൂണിയന്റെ പ്രവർത്തന ഫലമായി ഇപ്പോഴും നിരവധി കുട്ടികളാണ്

അഡ്മിഷനായി സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നും സ്‌കൂൾ മാനേജ്മെന്റ് അഭിപ്രായപ്പെട്ടു.

ജൂൺ 5 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും. ഈ വർഷം തന്നെ നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ സ്കൂളിന് നാട്ടുകാരും
പിടിഎയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും അഭിനന്ദനങ്ങൾ നേർന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments