video
play-sharp-fill

Tuesday, May 20, 2025
HomeMainതുര്‍ക്കി വേണ്ട! കടുത്ത നിലപാടുമായി ബോംബെ ഐഐടിയും; സര്‍വകലാശാലകളുമായുള്ള കരാറുകള്‍ റദ്ദാക്കി

തുര്‍ക്കി വേണ്ട! കടുത്ത നിലപാടുമായി ബോംബെ ഐഐടിയും; സര്‍വകലാശാലകളുമായുള്ള കരാറുകള്‍ റദ്ദാക്കി

Spread the love

ഡൽഹി: തുർക്കി പാകിസ്ഥാന് സൈനിക സഹായം നല്‍കിയതിന് പിന്നാലെ ഇന്ത്യ – തുർക്കി ഭിന്നത രൂക്ഷമാവുകയാണ്.

തുർക്കിയില്‍ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി നിർത്തി വ്യാപാരികളടക്കം രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ബോംബെ ഐഐടിയും കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകള്‍ ഐ‌ഐ‌ടി ബോംബെ റദ്ദാക്കി.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാകിസ്താനൊപ്പം നിലകൊണ്ടതിന് പിന്നാലെയാണ് തീരുമാനം ദേശ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഐഐടി ബോംബെ അറിയിച്ചു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയൻസും (ടിസ്) തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ജെഎന്‍യും, ജാമിയ എന്നിവയടക്കം നിരവധി സർവകലാശാലകള്‍ സമാനമായ നടപടി സ്വീകരിച്ചിരുന്നു.

തുര്‍ക്കി പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ വ്യാപാരികള്‍ തുര്‍ക്കി ആപ്പിളുകളുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തിയിരുന്നു. ഇതിനോടകം ഇറക്കുമതി ചെയ്ത ആപ്പിളുകള്‍ പലരും കോള്‍ഡ് സ്റ്റോറേജിലേക്കുമാറ്റി. വ്യാപാരികള്‍ മാത്രമല്ല, ഉപഭോക്താക്കളും തുര്‍ക്കി ആപ്പിളുകളോട് മുഖം തിരിക്കുകയാണെന്ന് ഡൽഹിയിലെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments