കോട്ടയം രാമപുരത്ത് പ്രായപൂർത്തിയാകാത്ത  പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; അയൽവാസിയായ പ്രതിക്ക്  കഠിനതടവും പിഴയും വിധിച്ച് കോടതി

Spread the love

കോട്ടയം : രാമപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്  നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അയൽവാസിയായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി.

video
play-sharp-fill

രാമപുരം പള്ളിയാമ്പുറം  നെടുംതൊട്ടിയിൽ വീട്ടിൽ ഷാജി (56)നെ യാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്  റോഷൻ തോമസ് 11 വർഷവും 3 മാസവും കഠിന തടവിനും,70,500/- രൂപ പിഴ അടയ്ക്കാനും വിധിച്ചത്.

പ്രതി പിഴ അടച്ചാൽ 60,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്, ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 മെയ് 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രാമപുരം പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന വിൽസൺ വി പി FIR രജിസ്റ്റർ ചെയ്ത്

പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ രാമപുരം എസ് എച്ച് ഒ ഉണ്ണികൃഷ്ണൻ.  തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെയും 15 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ: ജോസ് മാത്യു തയ്യിൽ ഹാജരായി.