മകളുടെ മരണത്തിൽ മനംനൊന്ത് പിതാവ് കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തു

Spread the love

പരിയാരം :മകളുടെ അപകടത്തിൽ മനംനൊന്ത് യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.മൊറാഴ മുതുവാനിയിലെ എ.ജെ.ഭവന്‍ ഹൗസില്‍ ആന്‍സണ്‍ ജോസ് (32) ആണ് മരിച്ചത്. ജോസ്-ലക്ഷ്മി ദമ്പതികളുടെ മകനാണ് ആൻസൻ, ഭാര്യ: സൂര്യ.

ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ യാണ് ബെഡ്‌റൂമിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.2024 ഒക്ടോബര്‍ 12 ന് ആന്‍സണിന്റെ മകള്‍ നാലുവയസുകാരി ആന്‍ഡ്രിയ മുത്തച്ഛനോടൊപ്പം സ്‌ക്കൂട്ടറില്‍ സഞ്ചരിക്കവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞ് മരണപ്പെട്ടിരുന്നു.അന്നുമുതല്‍ ആന്‍സണ്‍ കടുത്ത മനോവിഷമത്തിലായിരുന്നു.ഒരു വയസായ മറ്റൊരു പെണ്‍കുട്ടിയുണ്ട്.ആല്‍ബിന്‍ ജോസ് സഹോദരനാണ്.ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് നടക്കും.