മലപ്പുറം കൂരിയാട് സർവീസ് റോഡ് ഇടിഞ്ഞ് അപകടം ; വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

Spread the love

മലപ്പുറം  :  കൂരിയാട് റോഡ് ഇടിഞ്ഞ് അപകടം. സര്‍വീസ് റോഡാണ് ദേശീയപാതയിലേക്ക് ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു.

video
play-sharp-fill

വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്.

രണ്ട് കാറുകള്‍ക്ക് മേല്‍ മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീണതായാണ് വിവരം. ആളപായമില്ലെന്നും വിവരമുണ്ട്. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group