കാനാട് സ്വദേശി സുജേഷ് മരത്തിൽ നിന്നും വീണുമരിച്ച നിലയിൽ കണ്ടെത്തി. കാനാട് കൃഷ്ണന്റെയും നാരായണിയുടെയും മകന്‍ കുറ്റിയാട്ടൂര്‍ കുറുവോട്ടുമൂലയിലെ വി.സുജേഷന്‍ (48) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മരത്തിലും ഏണിയിലുമായി കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ട സുജേഷിനെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ:ദീപ. മക്കള്‍ അവീഷ്ണ അനന്യ (വിദ്യാര്‍ത്ഥിനികള്‍, ചട്ടുകപ്പാറ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: നളിനി (ത്രലക്കോട്) ഗംഗാധരന്‍ (മണ്ണൂര്‍) വത്സന്‍ (കാനാട്) പ്രദീപന്‍, പുഷ്പജ പരേതനായ രവീന്ദ്രന്‍.