കോട്ടയം: മഹല്ലിലെ മനുഷ്യവിഭവ ശേഷി ഫലപ്രദമായി ഉപയോഗിച്ച് എങ്ങനെ മുന്നേറ്റം നടത്താം എന്ന് ബോധവത്കരിക്കുന്നതിൻ്റെ ഭാഗമായി
അലിഫ് സാമൂഹിക ശാക്തീകരണ സംഘം മാതൃകാ മഹല്ല് – സെമിനാർ സംഘടിപ്പിച്ചു.
ഇന്ന് ഉച്ചക്ക് ശേഷം 2.30ന് ഏറ്റുമാനൂർ ചിറക്കുളത്തിന് സമീപമുള്ള താരാ ആർക്കേഡിൽ വെച്ച് നടന്ന സെമിനാറിൽ അലിഫ് പ്രസിഡൻ്റ് സലിം റാവുത്തർ അധ്യക്ഷനായിരുന്നു.
ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.എം. റഷീദ്, ‘മാതൃകാ മഹല്ല്’ എന്ന വിഷയം അവതരിപ്പിച്ചു.
തുടർന്ന്, ‘നമ്മുടെ മഹല്ലിൻ്റെ വികസന സാധ്യതകൾ’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചക്ക് അലിഫ് കോഡിനേറ്റർ അൻഷാദ് അതിരമ്പുഴ നേതൃത്വം നൽകി.
കെ.ഒ. ഷംസുദ്ദീൻ (റിട്ട. എ. ഇ. ഒ ),
കെ.കെ. അൻസാർ
(റിട്ട. എക്സി. എൻജി. ഇറിഗേഷൻ),
അഡ്വ. സക്കീർ ഹുസൈൻ (അൽ ഫജ്ർ ചാരിറ്റബ്ൾ ട്രസ്റ്റ്, കോട്ടയം)
കെ.ഇ.കസീബ് (അലിവ് ചാരിറ്റബിൾ സൊസൈറ്റി, അതിരമ്പുഴ)
ജ.റ്റി.എച്ച്. നസീർ (ജില്ലാ സെക്രട്ടറി, കെ.എൻ.എം)
അഡ്വ. അസീം ഷാ റാവുത്തർ (ജില്ലാ പ്രസിഡൻ്റ്, MECA ) എന്നിവർ പങ്കെടുത്തു.
അലിഫ് സെക്രട്ടറി മുഹമ്മദ് ഇക്ബാൽ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഷെമീർ അലിയാർ നന്ദിയും പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group