പ്ലാസ്റ്റിക് പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്; പ്ലാസ്റ്റിക് പാത്രത്തിലെ കറയും ദുർഗന്ധവും ഇല്ലാതാക്കാം; ഇത്രയേ ചെയ്യാനുള്ളൂ

Spread the love

പ്ലാസ്റ്റിക് പാത്രങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. ഭക്ഷണം കഴിക്കാനും സൂക്ഷിക്കാനും തുടങ്ങി പലതരം ഉപയോഗങ്ങളാണ് ഇതിനുള്ളത്. എന്നാൽ പ്ലാസ്റ്റിക് പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

പ്രത്യേകിച്ചും എണ്ണക്കറയും ദുർഗന്ധവും ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതുമില്ല. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവാം ചില സമയങ്ങളിൽ സോപ്പ് ഉപയോഗിച്ച് കഴുകിയാലും അവസാനം ഉപയോഗിച്ച കറിയുടെ ഗന്ധം അതുപോലെ തന്നെ പാത്രത്തിൽ നിലനിൽക്കും. എന്നാൽ ഇനി പ്ലാസ്റ്റിക് പാത്രങ്ങൾ കഴുകാൻ ബുദ്ധിമുട്ടേണ്ടി വരില്ല. ഇങ്ങനെ ചെയ്താൽ മതി.

പ്ലാസ്റ്റിക് പാത്രത്തിലെ ദുർഗന്ധം പോകാൻ ഇങ്ങനെ ചെയ്യൂ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ബേക്കിംഗ് സോഡ ചേർക്കണം. പ്ലാസ്റ്റിക് സ്പൂണുകൾ ഉണ്ടെങ്കിൽ ബേക്കിംഗ് സോഡ ലായനിയിലേക്ക് മുക്കിവെച്ചതിന് ശേഷം കഴുകിയെടുക്കാം.

2. പാത്രങ്ങളും ബേക്കിംഗ് സോഡ ലായനിയിൽ മുക്കിവയ്ക്കാം. പാത്രം വലുതാണെങ്കിൽ ലായനി പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയെടുത്താൽ ദുർഗന്ധം ഇല്ലാതാകുന്നു.

3. പാത്രത്തിൽ ദുർഗന്ധം നിലനിൽക്കുന്നുണ്ടെങ്കിൽ ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിയെടുത്താൽ മതി.

4. വെള്ളത്തിൽ കഴുകിയിട്ടും ദുർഗന്ധം മാറിയില്ലെങ്കിൽ കുറച്ച് ന്യൂസ് പേപ്പർ എടുത്തതിന് ശേഷം പാത്രത്തിനുള്ളിലാക്കി അടച്ചുവയ്ക്കാം. കുറച്ച് ദിവസം അങ്ങനെ തന്നെ വെച്ചിരിക്കാം. ഇത് പാത്രത്തിലെ ദുർഗന്ധത്തെ  വലിച്ചെടുക്കുന്നു.

5. ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി പാത്രം കഴുകിയെടുക്കാം.

പ്ലാസ്റ്റിക് പാത്രത്തിലെ കറകളയാം

വിനാഗിരിയിൽ കറപിടിച്ച പാത്രങ്ങൾ മുക്കിവെയ്ക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. ഇത് പറ്റിപ്പിടിച്ച കറയും അണുക്കളും എളുപ്പത്തിൽ ഇല്ലാതാകുന്നു.