പത്തനംതിട്ട: ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും മെത്രാപ്പോലീത്തയായി നിയമിച്ചു.
നിരണം ഭദ്രാസനത്തിന്‍റെ ചുമതലയിലേക്കാണ് വീണ്ടും നിയമിതനായത്.
2023 ല്‍ കൂറിലോസ് സ്വയം (സ്ഥാനത്യാഗം) ചുമതല ഒഴിഞ്ഞിരുന്നു.
അതേസമയം, ഗീവർഗീസ് മാർ ബർണബാസ് യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്ത സ്ഥാനം രാജിവെച്ചു. സഭ അധ്യക്ഷന് രാജിക്കത്ത് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
15 വർഷം ശമ്പളമോ മറ്റോ ആനുകൂല്യങ്ങളോ വാങ്ങാതെ സേവനം ചെയ്തതില്‍ സംതൃപ്തനാണെന്നാണ് രാജിക്കത്തില്‍ പറയുന്നത്. നിരണം ഭദ്രാസനാധിപന്‍റെ ചുമതലയിലേക്ക് വീണ്ടും നിയമിതനായ ഗീവർഗീസ് മാർ കൂറിലോസിനെ അഭിനന്ദിക്കുന്നതായും ബർണബാസ് രാജിക്കത്തില്‍ വ്യക്തമാക്കി.
കൂറിലോസിന്‍റെ പുനർ നിയമനവും സഹായ മെത്രാപ്പോലീത്തയുടെ രാജിയും സഭയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണെന്നാണ് സൂചന.