കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തേക്കിറങ്ങുന്ന മുഖ്യവഴിയിലെ കുഴികൾ യാത്രക്കാർക്ക് കടുത്ത അസൗകര്യം സൃഷ്ടിക്കുന്നു. കാഴ്ചയിൽ പെട്ടെന്ന് ശ്രദ്ധിക്കാനാവാത്ത തരത്തിലാണ് റോഡിന് കുറുകെ ഈ കുഴികളുള്ളത്. അതുകൊണ്ടുതന്നെ, യാത്രക്കാർ കുഴികളിൽ വീഴുന്നത് പതിവ് സംഭവമാണ്.
മാസങ്ങളായി ഈ വഴി പൊളിഞ്ഞുകിടക്കുകയാണ്. ഈ കാരണത്താൽ ഇതുവഴിയുള്ള യാത്ര ആളുകൾക്ക് വളരെ പ്രയാസകരമാണ്.
വട്ടമൂട് പാലത്തില്‍നിന്ന് ഇറഞ്ഞാലിലേക്കുള്ള വഴിയില്‍ മീനച്ചിലാറിന്‍റെ തീരത്തേക്ക് തിരിയുന്ന വഴിയിലും ഏറെക്കാലമായി കുഴികളാൽ ദുരവസ്ഥയിലാണ്.
നാളുകളായി ഈ അവസ്ഥ തുടരുകയാണ്. എന്നാലിപ്പോൾ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കുഴികള്‍ അടയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group