ഐഎസ്‌ആര്‍ഒയുടെ 101ാം ദൗത്യം; ഭൗമ നിരീക്ഷണ ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങി പിഎസ്‌എല്‍വി; ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി സി61 വിക്ഷേപണം ഇന്ന്

Spread the love

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി സി61 വിക്ഷേപണം ഇന്ന്.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയാണ് അറുപത്തിമൂന്നാം ദൗത്യത്തില്‍ പിഎസ്‌എല്‍വി ബഹിരാകാശത്ത് എത്തിക്കുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്ന് രാവിലെ 5:59നാണ് വിക്ഷേപണം. പിഎസ്‌എല്‍വിയുടെ എറ്റവും കരുത്തുറ്റ വകഭേദമായ എക്സ് എല്‍ ആണ് ഈ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.

ഐഎസ്‌ആര്‍ഒയുടെ 101ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09. പിഎസ്‌എല്‍വിയുടെ 63ാമത്ത ദൗത്യമാണ് ഇത്. പിഎസ്‌എല്‍വി എക്സ് എല്‍ കോണ്‍ഫിഗറേഷൻ ഉപയോഗിച്ച്‌ നടക്കുന്ന 27ാമത്തെ ദൗത്യമാണ് ഇത്. 44.5 മീറ്റർ നീളവും 321 ടണ്‍ ഭാരവുമാണ് പിഎസ്‌എല്‍വി സി61നുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group