നാഗ്പൂർ: പാകിസ്ഥാനിലുള്ള പാസ്റ്ററെ കാണാൻ മകനെ അതിർത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ച് ഇന്ത്യൻ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് നിയന്ത്രണ രേഖമറികടന്ന് യുവതി.
മഹാരാഷ്ട്ര സ്വദേശിനിയായ നഴ്സ് ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാനായി നിയന്ത്രണ രേഖ മുറിച്ച് കടന്നതായാണ് റിപ്പോർട്ടുകള്‍ വരുന്നത്. ബുധനാഴ്ചയാണ് 43കാരി നിയന്ത്രണ രേഖ കടന്നത്. കാർഗിലിലൂടൊയിരുന്നു ഇവർ പാകിസ്ഥാനിലെത്തിയതെന്നാണ് പറത്ത് വരുന്ന റിപ്പോർട്ടുകള്‍.
ഇത്തരത്തില്‍ അതിർത്തി കടക്കാനുള്ള മൂന്നാം ശ്രമത്തിലാണ് സുനിതയെന്ന യുവതി അതിർത്തി കടന്നതെന്നാണ് സൂചന. നേരത്ത അട്ടാരി വാഗ അതിർത്തിയിലൂടെ പാകിസ്ഥാനിലെത്താനുളള യുവതിയുടെ ശ്രമ ഫലം കണ്ടിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ പാകിസ്ഥാന്റെ പിടിയിലാണ് യുവതിയെന്നാണ് അധികൃതർ വിശദമാക്കുന്നത്. അതിർത്തിയോട് ചേർന്നുള്ള പാക് ഗ്രാമങ്ങളിലുള്ളവർ യുവതിയെ കണ്ടതോടെയാണ് പാക് അധികൃതർ യുവതിയെ പിടികൂടിയതെന്നാണ് റിപ്പോർട്ടുകള്‍ വിശദമാക്കുന്നത്.
അതിർത്തി വിടും മുൻപ് 15 വയസ് പ്രായമുള്ള മകനെ ഹന്ദര്‍മാനിലെ ഹോട്ടലില്‍ താൻ തിരികെ വരും വരെ തങ്ങണമെനന് ആവശ്യപ്പെട്ടാണ് ഇവർ നിയന്ത്രണ രേഖ മറികടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.