അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

Spread the love

കോഴിക്കോട്: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. നടുവണ്ണൂര്‍ തെരുവത്ത്കടവ് സ്വദേശി എന്‍എം സുരേന്ദ്രന്‍(50) ആണ് മരണപ്പെട്ടത്.

video
play-sharp-fill

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍ രാമന്‍ പുഴക്ക് സമീപം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. കുറ്റ്യാടി-കോഴിക്കോട് ഓടുന്ന ബിടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ സെന്റര്‍ ബോള്‍ട്ട് തകര്‍ന്ന് പിറകുവശം റോഡിലെ പാലത്തില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരനായ സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group