കോട്ടയം: നീണ്ട 37 വർഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫിന്റെ ഒഫിഷ്യല്‍ ട്രെയിലർ റിലീസ് ചെയ്തു.
ആക്ഷനൊപ്പം മാസും ക്ലാസും ചേർന്ന സിനിമയായിരിക്കും തഗ് ലെെഫ് എന്നാണ് ട്രെയിലറിലൂടെ മനസിലാക്കാൻ കഴിയുന്നത്. നടൻ സിലമ്പരശന്റെ കഥാപാത്രവും കമല്‍ ഹാസന്റെ കഥാപാത്രവും തമ്മിലുള്ള ആഴത്തിലെ ബന്ധവും ട്രെയിലറിലൂടെ പ്രേക്ഷകർക്ക് മുന്നില്‍ എത്തിക്കുന്നു.
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വൻ, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിരത്നത്തിനൊപ്പം സംഗീത സംവിധായകൻ എ.ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നം ചിത്രത്തില്‍ പ്രവർത്തിച്ചിട്ടുള്ള രവി കെ. ചന്ദ്രനാണ് ഛായാഗ്രാഹകൻ. ആക്ഷൻ കൊറിയോഗ്രാഫർ: അൻപറിവ് മാസ്റ്റേഴ്സ്. തഗ്‌ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂണ്‍ അഞ്ചിന് റിലീസാകും.
എ.ആർ റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ ഓഡിയോ ലോഞ്ച് 24ന് ചെന്നൈ സായിറാം കോളേജില്‍ നടക്കും. കേരളാ പ്രൊമോഷന്റെ ഭാഗമായി 21ന് കൊച്ചിയിലും കേരള പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി 28ന് തിരുവനന്തപുരത്തും താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടികള്‍ നടത്തും.