video
play-sharp-fill

നെടുമ്പാശേരിയിൽ റിയാൽ വേട്ട : യാത്രക്കാരിയിൽ നിന്ന് 44.4 ലക്ഷത്തിന്റെ സൗദി റിയാൽ പിടിച്ചു

Spread the love

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് 44.40 ലക്ഷം രൂപയുടെ വിദേശകറൻസി കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച രാത്രി സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി ഗീത പിടിയിലായി. സഊദി റിയാലാണ് പിടികൂടിയത്.

ചെക്ക്-ഇൻ ബാഗേജിനുള്ളിൽ അലൂമിനിയം ഫോയിൽ പാളികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 500 റിയാലിന്റെ കറൻസി. രഹസ്യ വിവരത്തെ തുടർന്ന് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിശദമായ അന്വേഷണം ആരംഭിച്ചു.