video
play-sharp-fill

ഭാരതപ്പുഴയ്ക്ക് കുറുകെ 110 വര്‍ഷം മുൻപ് നിര്‍മ്മിച്ച പഴയ കൊച്ചിൻ പാലം ഇനി ഓര്‍മ്മ; തകർന്നുകിടക്കുന്ന പാലം പൊളിച്ചു നീക്കാൻ തീരുമാനം

Spread the love

പാലക്കാട്: ഷൊർണൂരില്‍ ഭാരതപ്പുഴയ്ക്ക് കുറുകെ തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കാൻ തീരുമാനമായി.

കെ രാധാകൃഷ്ണൻ എംപിയുടെയും , യു ആർ പ്രദീപ് എംഎല്‍എയുടെയും ഇടപെടലിനെ തുടർന്നാണ് നടപടി. ഭാരതപ്പുഴയ്ക്ക് കുറുകെ 110 വർഷം മുൻപ് നിർമ്മിച്ചതാണ് ഈ പാലം.

ഏറെ കാലമായി തകർന്നു കിടക്കുന്ന പാലത്തിലൂടെ ഗതാഗതം സാധ്യമായിരുന്നില്ല. പുഴയില്‍ വീണു കിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പ്രതിസന്ധിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമാസം മുൻപ് പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിബന്ധനകള്‍ക്ക് വിധേയമായാണ് പാലം പൊളിച്ചു നീക്കാൻ സർക്കാർ ഉത്തരവിട്ടത്.