video
play-sharp-fill

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു യൂട്യൂബര്‍ കൂടി അറസ്റ്റില്‍; അഞ്ച് ദിവസം കസ്റ്റഡിയില്‍; ഇതുവരെ പിടിയിലായത് എട്ട് പേര്‍; സമൂഹമാധ്യമങ്ങളിലടക്കം വിവിധ ഏജൻസികള്‍ നിരീക്ഷണം ശക്തമാക്കി

Spread the love

ഡൽഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കൂടുതല്‍പേർ അറസ്റ്റില്‍.

പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാർ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയാണ് ഇന്ന് അറസ്റ്റിലായത്.
ഇതോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

സമൂഹമാധ്യമങ്ങളിലടക്കം വിവിധ ഏജൻസികള്‍ നിരീക്ഷണം ശക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാരപ്രവർത്തനം കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികള്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് രാജ്യത്തിനകത്തുനിന്നുകൊണ്ട് പാക്കിസ്ഥാന് നിർണായക വിവരങ്ങള്‍ കൈമാറിയവർ ഓരോന്നായി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവില്‍ അറസ്റ്റിലായ ഹരിയാന ഹിസാർ സ്വദേശിയായ ജ്യോതി മല്‍ഹോത്ര മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്ളോഗറാണ്.