കോവളം :തിരുവനന്തപുരം കോവളത്ത് ബംഗാൾ സ്വദേശി അലോക് ദാസ് (35) പാമ്പ് കടിയേറ്റ് മരിച്ചു. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിക്കുന്നത്.
വ്യാഴാഴ്ച രാത്രി വീടിന് പുറത്തിറങ്ങി തിരികെ കയറുന്നതിനിടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അലോക് ദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംംഭിച്ചിട്ടുണ്ട്. അവിവാഹിതനാണ് അലോക് ദാസ്. മൃതദേഹം തിരുവനന്തപരം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group