video
play-sharp-fill

ചങ്ങനാശേരിയിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ കോട്ടയം നാലുന്നാക്കൽ സ്വദേശി സുജ സാമിന്റെ സംസ്ക്കാരം നാളെ

Spread the love

ചങ്ങനാശേരി :ബൈപ്പാസിൽ ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ നാലുന്നാക്കൽ- കരിപ്പാൽ പുത്തൻപുരയിലായ കിഴക്കേക്കരയിൽ സുജ സാം (49) ന്റെ സംസ്ക്കാരം നാളെ (ഞായറാഴ്ച)
നടക്കും.

മൃതദേഹം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കും.

വൈകിട്ട് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലുന്നാക്കൽ സെന്റ്. ആദായിസ് യാക്കോബായ പള്ളിയിൽ സംസ്കാരം നടക്കും..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് : സാം തോമസ് (ഫോട്ടോഗ്രാഫർ, നാലുന്നാക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമതിയംഗം)

മക്കൾ : സഖാ സാം , ജോർജി സാം ( ഇരുവരും വിദ്യാർത്ഥികൾ)
പരേത ചെത്തിപ്പുഴ താഴൂർ കുടുബാംഗമാണ്.

വ്യാഴാഴ്ച വൈകിട്ട് 7.45 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഭർത്താവ് സാം തോമസ് പരിക്കുകളോടെ രക്ഷപെട്ടിരുന്നു.