മസ്കറ്റ്: ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടതെന്നാണ് വിവരം.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ പങ്കജാക്ഷന്‍, സജിത എന്നിവരാണ് മരണപ്പെട്ടത്. ബൗഷർ വിലായത്തിലെ ഒരു റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണാണ് രണ്ട് പേർ മരിച്ചത്.
സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group