കോട്ടയം: നാഗമ്പടം, തിരുനക്കര, കോട്ടയം മെഡിക്കല്‍ കോളജ് പരിസരം. സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി കോട്ടയം നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍.
ബസ് സ്റ്റാന്‍ഡുകളിലും പരിസരത്തും തമ്പടിക്കുന്ന കൂട്ടങ്ങള്‍ തമ്മിലുള്ള അടിപിടിയും അസഭ്യ വര്‍ഷവും രാപകല്‍ ഭേദമെന്യേ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടാകുകയാണ്.
മണിക്കൂറുകളുടെ മാത്രം ഇടവേളകളില്‍ ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണ്. യാത്രക്കാര്‍ക്കൊപ്പം വ്യാപാരികള്‍ക്കും ബസ് ജീവനക്കാര്‍ക്കുമെല്ലാം ഇവര്‍ ബുദ്ധിട്ടുമുട്ട് സൃഷ്ടിക്കുന്നതായി പരാതിയുണ്ട്.
സ്റ്റാന്‍ഡിലും പരിസരങ്ങളിലും കഴിയുന്ന ഇത്തരക്കാര്‍ പലപ്പോഴും മദ്യലലഹരിയിലായിരിക്കും. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പരസ്പരമുള്ള അടിപിടിയേക്കാള്‍ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടാകുന്നത് അസഭ്യവര്‍ഷമാണ്.
രാത്രി എട്ടോടെ വിജനമാകുന്ന സ്റ്റാന്റിനുള്ളിലാണ് ഇവരില്‍ പലരും അന്തിയുറങ്ങുന്നതും. പലപ്പോഴും പോലീസ് എത്തി ഇവരെ ഓടിക്കാറുണ്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ എത്തും. പോക്കറ്റടിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നു ഇവിടെയെത്തുന്നവര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യലഹരിയില്‍ സ്റ്റാന്‍ഡിനുള്ളില്‍ ഇരിപ്പിടങ്ങള്‍ പലതും ഇവര്‍ കൈയടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. ചിലര്‍ പകല്‍ പോലും ഇവിടെ കിടന്നുറങ്ങാറുണ്ട്. സന്നദ്ധ സംഘടനങ്ങള്‍ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കു ഭക്ഷണം നല്‍കാറുണ്ട്. ഇതു കഴിഞ്ഞു മദ്യവും കഴിച്ചു പലരും സംഘര്‍ഷമുണ്ടാക്കുകയാണ്.
നാഗമ്പടത്തെ ബീവറേജസ് കോര്‍പ്പറേഷനു മുന്നില്‍ പരസ്യ മദ്യപാനത്തിനും ഈ സംഘം മുതിരാറുണ്ട്. വാങ്ങിയ ഉടന്‍ ഇവിടെ നിന്നു മദ്യം കഴിച്ച് അസഭ്യം പറഞ്ഞു പോകുന്നതും പതിവാണ്. ജീവനക്കാരോ വല്ലപ്പോഴും ഇവിടെയെത്തുന്ന പോലീസോ ഇവരെ തടയാറില്ലെന്ന് ആക്ഷേപമുണ്ട്.