പൊന്‍കുന്നം : സ്പെഷ്യല്‍ സബ് ജയിലില്‍ നവീകരിച്ച ലൈബ്രറി ജില്ലാ സെഷന്‍സ്
ജഡ്ജി എം. മനോജ് ഉദ്ഘാടനം ചെയ്തു. കോട്ടയം ലീഗൽ സര്‍വീസസ് സബ് ജഡ്ജി ജി.
പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡി. രഞ്ജിത്ത് മുഖ്യപ്രഭാഷണം
നടത്തി. ഫാ.റോബിന്‍ വി. ജോസഫ്,
ഡോ.ലില്ലിക്കുട്ടി ജേക്കബ്, ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, സി. ഷാജി, പ്രശാന്ത്
ബാലകൃഷ്ണന്‍, പി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.