ഷൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘അഭിലാഷം’മോഹൻലാൽ നായകനായെത്തിയ എമ്പുരാൻറെ കുത്തിപ്പിൽ അകപ്പെട്ടുപോയ അഭിലാഷം ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.
പുതുമുഖ സംവിധായകൻ ഷംസു സെയ്ബയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണിത്.
സെക്കന്റ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. തൻവി റാം ആണ് ചിത്രത്തിനെ നായിക. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മാർച്ച് അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അഭിലാഷ് കുമാര്‍ എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് ചിത്രത്തിൽ എത്തുന്നത്. ഛായാഗ്രഹണം സജാദ് കാക്കു, സംഗീതം ശ്രീഹരി കെ. നായര്‍ എന്നിവർ നിർവഹിക്കുന്നു.