
കോട്ടയം: തിരുവല്ലായിലെ ബിലിവേഴ്സ് ചർച്ച് ആശുപത്രിയുടെ വൈദ്യുതി കുടിശിഖ 4 കോടി 64 ലക്ഷം രൂപയാണ്. കോട്ടയത്തെ മംഗളം ദിനപത്രം നൽകാനുള്ളത് ഒരു കോടി 32 ലക്ഷം രൂപയുമാണ്.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് നൽകാനുള്ളത് 132 കോടിയും, ഭാരത് പെട്രോളിയം നൽകാനുള്ളത് 41 കോടിയുമാണ്. സ്വകാര്യ സ്ഥാപനങ്ങളും, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളും ചേർന്ന് കെഎസ്ഇബിക്ക് നൽകാനുള്ളത് 2000 കോടിക്ക് മുകളിലാണ്.
പാവപ്പെട്ട കൂലിപ്പണിക്കാരന്റെ വീട്ടിൽ നൂറ് രൂപ വൈദ്യുതി കുടിശിഖയായാൽ ഫ്യൂസ് ഊരി ഇരുട്ടിലാക്കുന്ന കെ.എസ്.ഇബിയ്ക്ക് വൻകിട വമ്പൻമാരെ തൊടാൻ മടിയാണ്.
ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റൽ തിരുവല്ല – 40640463, മംഗളം ദിനപത്രം കോട്ടയം -13284198,റെനൈ മെഡിസിറ്റി ഹോസ്പിറ്റൽ കൊച്ചി -10086624,പോളക്കുളത്ത് റെനൈ മെഡിസിറ്റി -30267920,ഹൈലൈറ്റ് മാൾ -35961213,ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി-33559616,പാരഗൺ സ്റ്റീൽസ് -101616097,ടോംസ് പൈപ്പ്സ് തോട്ടക്കാട് -6705118,DC Books കോട്ടയം -2206523,റമദ ഹോട്ടൽസ് ആലപ്പുഴ -2761521,ഹോട്ടൽ മാലി -7611512,അഭിനയ തിയേറ്റർ -2528103 തുടങ്ങിയ വമ്പൻമാരുംഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് -1326547952,ഭാരത് പെട്രോളിയം -411570870, വാട്ടർ അതോറിറ്റി നൽകാനുള്ളത് 500 കോടിക്ക് മുകളിലാണ്.
തേർഡ് ഐ ന്യൂസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്.
എന്തുകൊണ്ട് ഈ തുക പിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചാൽ കെ.എസ്.ഇ.ബി അധികൃതർക്ക് കൃത്യമായ ഉത്തരം നൽകാൻ സാധിക്കുന്നില്ല.
ബില്ലടയ്ക്കാതിരിക്കാൻ കുടിശിഖ കണക്കിൽ തർക്കം പറഞ്ഞ് കോടതിയിൽ എത്തിച്ച് ഒത്തു തീർപ്പിനു ശ്രമിക്കുകയാണ് പല വമ്പന്മാരും ചെയ്യുന്നത്.
കോട്ടയത്തെ വമ്പൻ പത്രസ്ഥാപനമായ മംഗളം ദിനപത്രത്തിന്റെ മംഗളം പബ്ലിക്കേഷൻ അടയ്ക്കാനുള്ള വൈദ്യുതി കുടിശിക കേട്ടാൽ ആരും ഞെട്ടും. ഒരു കോടി മൂപ്പത്തിരണ്ട് ലക്ഷം രൂപയാണ് വൈദ്യുതി കുടിശിഖ ഇനത്തിൽ ഇവർ അടയ്ക്കാനുള്ളത്. എം.സി റോഡിൽ നിന്ന് നാല് ചുവട് അകത്തേയ്ക്ക് വച്ചാൽ മംഗളത്തിന്റെ ഫ്യൂസ് ഊരാം.
കെഎസ്ഇബിക്ക് സ്വകാര്യ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ചേർന്ന് 2000 കോടി രൂപയ്ക്ക് മുകളിൽ നൽകാൻ ഉണ്ടെന്നാണ്
തേർഡ് ഐ ന്യൂസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിൽ നിന്നു വ്യക്തമാകുന്നത്. സാധാരണക്കാരെ ഊറ്റിപ്പിഴിഞ്ഞ് കോടികൾ സ്വന്തമാക്കുന്ന വമ്പൻമാരെ കുടുക്കാൻ പിണറായിയുടെ ഇരട്ടച്ചങ്ക് പോരാതെ വരും.