പത്തനംതിട്ട: വടശ്ശേരിക്കര സ്വദേശി ജോബി ബന്ധുവിന്റെ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധു ഉൾപ്പെടെ 2 പേർ അറസ്റ്റിൽ.
മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖിനെ ഒന്നാംപ്രതിയും ബന്ധു കൂടിയായ റെജിയെ രണ്ടാംപ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്.
ബന്ധുവീട്ടിൽ വെച്ച് നടന്ന മദ്യസൽക്കാരത്തിനിടെ മദ്യലഹരിയിൽ സുഹൃത്ത് വിശാഖ് കത്തി കൊണ്ട് ജോബിയുടെ കൈത്തണ്ടയിൽ കുത്തി.
ഈ കുത്തേറ്റ് രക്തം വാർന്നാണ് ജോബി മരിച്ചതെന്നാണ് കണ്ടെത്തൽ. റെജിയുടെ വീടിനുള്ളിലാണ് ജോബിയെ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റെജിയുടെ വീട്ടിൽ ഒരുമിച്ചിരുന്നാണ് എല്ലാവരും മദ്യപിച്ചത്. മദ്യപാനത്തിന് ശേഷം വിശാഖ് പുറത്തേക്ക് പോയി.
പിന്നാലെ ഫോണിലൂടെ ജോബി അസഭ്യം വിളിച്ചതാണ് പ്രകോപനമായതെന്നാണ് വിവരം.